ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദവയിലെത്തിയ ഏക മലയാളിയായ സർ ചേറ്റൂർ ശങ്കരൻ നായർ ധീര ദേശാഭിമാനിയുമായിരുന്നു എന്ന് കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ ചേറ്റൂരിൻ്റെ ഓർമദിന പരിപാടികൾ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം അനുസ്മരണ സന്ദേശം നൽകിയത്.
ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഒരു ഇന്ത്യക്കാരന് എത്തിച്ചേരാന്‍ കഴിയാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയായ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ വിദ്യാഭ്യാസച്ചുമതലയുള്ള അംഗമായിരുന്നഅദ്ദേഹം ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവെച്ച് ഇറങ്ങിപ്പോന്ന രാജ്യസ്നേഹിയായിരുന്നു.
കോൺഗ്രസ് പ്രസ്ഥാനത്തിനു മാത്രം അവകാശപ്പെടാവുന്ന അഭിമാനകരമായ സ്വാതന്ത്ര്യ സമര ചരിത്രങ്ങളെ വളച്ചൊടിച്ച് തങ്ങളുടേതാക്കി ഹൈജാക്ക് ചെയ്യാൻ സംഘപരിവാറുകാർ ശ്രമിക്കുന്ന ഒരു കാലത്താണ് സർ ചേറ്റൂർ ശങ്കരൻ നായരുടെ ഓർമദിനം കടന്നു വരുന്നത്. കോൺഗ്രസിന്റെ പ്രൗഢമായ ചരിത്രത്തിലെ നാൾവഴികളിൽ ഒരിക്കലും മായാത്ത നാമങ്ങളിലൊന്നായി സർ ചേറ്റൂർ ശങ്കരൻ നായരുടെ ഓർമകൾ തുടിച്ചു നിൽപ്പുണ്ട്.
വൈദേശിക മേധാവിത്വത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ഇന്ത്യയ്ക്ക് സ്വന്തമായി സ്വയംഭരണം വേണമെന്ന നിലപാടുയർത്തി ദേശീയ പ്രസ്ഥാനത്തെ നയിക്കുകയും ചെയ്ത മലയാളത്തിന്റെ അഭിമാനപുത്രനാണ് ചേറ്റൂർ ശങ്കരൻനായർ.
മരണം വരെ കോൺഗ്രസുകാരായി ഉറച്ചു നിന്നവരെ വർഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളാക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ ചരിത്രത്തോടുള്ള അനീതി ചേറ്റൂരിന്റെ കാര്യത്തിലും സംഭവിക്കുന്നത് നമ്മൾ കണ്ടുകൊണ്ട് ഇരിക്കുകയാണ്.
രാജ്യത്തിന്റെ നിര്‍മ്മിതിയില്‍ ഒരു സംഭാവനയും നൽകാത്ത ബിജെപിക്കാര്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരും സാമ്രജാത്യ ശക്തികള്‍ക്ക് വേണ്ടി നിലപാടെടുത്തുവരുമാണ്. അവരുടെ ഇളമുറക്കാര്‍ കടമെടുത്ത പൈതൃകം കൊണ്ട് ദേശസ്‌നേഹത്തിന്റെ കപട പ്രതിച്ഛായ സൃഷ്ടിക്കാനാണ് നോക്കുന്നത്.
ആവർത്തിച്ചാവർത്തിച്ച് നുണകൾ പ്രചരിപ്പിച്ച് ചരിത്രത്തെ കാവിവത്കരിക്കാനുള്ള കുടില നീക്കങ്ങളിൽ മലയാളികളുടെ അഭിമാനമായ സർ ചേറ്റൂർ ശങ്കരൻ നായരുടെ ഓർമകളും വലിച്ചിഴക്കുമ്പോൾ അതിനെ പ്രതിരോധിക്കാനും . സത്യമെന്തെന്ന് പുതുതലമുറയെ അറിയിക്കാനുള്ള ദൗത്യം എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ ഏറ്റെടുക്കണമെന്ന് ഈയവസരത്തിൽ ആവശ്യപ്പെടുന്നു. പ്രിയ നേതാവിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
K. Sudhakaran commemorates Chettur, who is trying to overthrow the BJP. Congress holds memorial service